കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ 990 ദീനാര്‍ മാത്രമേ ഈടാക്കാവൂ എന്ന് വാണിജ്യ മന്ത്രാലയവും മാന്‍പവര്‍ അതോറിറ്റിയും വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ അമിത ഫീസ് ഈടാക്കുന്നതായി സ്വദേശികളില്‍നിന്ന് നിരവധി പരാതി ഉയര്‍ന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ domestic.workers@manpowe.gov.kw എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ക്വാറന്റീന്‍, പി.സി.ആര്‍ പരിശോധന, ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളില്‍ നല്‍കേണ്ട റിക്രൂട്ട്‌മെന്റ് ഫീസ് വര്‍ധന തുടങ്ങി ചെലവുകള്‍ വര്‍ധിച്ചതിനാല്‍ 990 ദീനാറിന് റിക്രൂട്ട്‌മെന്റ് സാധ്യമല്ലെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫിസ് യൂണിയന്‍ നിലപാട്. 1400 മുതല്‍ 1500 ദീനാര്‍ വരെയായി നിരക്ക് ഉയര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വരുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് വിദേശത്ത് പരിശീലനം നല്‍കുന്നുണ്ട്. ഇതിനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നതാണ് വെല്ലുവിളി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.