Breaking News

കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നു; കേന്ദ്രത്തിന് അതൃപ്തി

 

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രത്തിന്റെ കണക്ക് സൂചിപ്പിക്കുന്നു. 25 ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്‌സില്‍ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം.

അതേസമയം വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്ന് കേരളം പ്രതികരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വാക്‌സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ പഞ്ചാബും ചത്തീസ്ഗഡും കുറവ് കുത്തിവെപ്പെടുത്ത സംസ്ഥാനങ്ങളില്‍ പെടുന്നു.  വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയത്. നാല് സംസ്ഥാനങ്ങളോടും വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കണ്ടിരുന്ന വാക്സിന്‍ കുത്തിവെപ്പ് മുന്നേറ്റം പലയിടത്തും ഇപ്പോള്‍ കാണുന്നില്ല. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 50 പേരില്‍ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ പ്രകാരം ഒരു ദിവസം 100 പേര്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. മികച്ച രീതിയില്‍ കുത്തിവെപ്പ് സ്വീകരിച്ച കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റില്‍ കേന്ദ്രം പരാമര്‍ശിച്ചു. 70 ശതമാനമാണ ്ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.