India

കോവിഡ് കാലത്ത് ആഡംബരത്തിന്‍റെ പുതുവഴി; വജ്രത്തില്‍ തിളങ്ങി മാസ്ക്കുകള്‍

 

നമ്മുടെ ജീവിതത്തില്‍ അത്യാവശ്യ വസ്തുക്കളിലൊന്നായി മാറിയിരിക്കുകയാണ് മാസ്ക്കുകള്‍. കോവിഡ് പ്രതിരോധത്തിനായി മാസ്ക് മുഖ്യമായ ഈ കാലത്ത് ആഡംബര മാസ്ക്കുകളുമായി എത്തിയിരിക്കുകയാണ് ചിലര്‍. വെള്ളികൊണ്ടും സ്വര്‍ണ്ണ കൊണ്ടുമുളള മാസ്ക്കുകള്‍ നാം ഇതിനോടകം തന്നം കണ്ടു കഴിഞ്ഞു. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ആഡംബര മാസ്ക്കുകളുമായി എത്തിയിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. കോവിഡിനെ തുടര്‍ന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്താണ് സൂറത്തിലെ വ്യാപാരിയുടെ വജ്രങ്ങള്‍ പതിപ്പിച്ച മാസ്ക്കുകളുടെ പുതിയ സംരംഭം.

സ്വര്‍ണ്ണക്കട ഉടമയായ ദീപക് ചോക്‌സിയാണ് ഈ പുതിയ ആശയത്തിനു പിന്നില്‍. ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വജ്രം പിടിപ്പിച്ച മാസ്‌ക്കുകളുടെ വില. സ്വര്‍ണ്ണത്തിനൊപ്പം ഒറിജിനല്‍ വജ്രവും അമേരിക്കന്‍ ഡയമണ്ടുമാണ് മാസ്‌ക്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്വര്‍ണ്ണത്തോടൊപ്പം അമേരിക്കന്‍ ഡയമണ്ട് ചേര്‍ത്തുളള മാസ്‌ക്കിന് ഒന്നരലക്ഷം രൂപയാണ് വില. വൈറ്റ് ഗോള്‍ഡും ഒറിജിനല്‍ ഡയമണ്ടും പിടിപ്പിച്ച മാസ്‌ക്കിന്റെ വില നാല് ലക്ഷം രൂപയാണ്.

ലോക്ക്ഡൗണിനു ശേഷം നടന്ന ഒരു വിവാഹത്തിനായി പ്രത്യേകതയുളള മാസ്‌ക്കുകള്‍ ആവശ്യപ്പെട്ട് ഒരാള്‍ എത്തിയതിനെ തുടര്‍ന്നാണ് വ്യത്യസ്ത മാസ്‌ക്കുകള്‍ നിര്‍മ്മിക്കണമെന്ന് ആശയം ഉദിച്ചത്. ഇതോടെയാണ് താന്‍ വജ്രം പിടിപ്പിച്ച മാസ്‌ക്കുകള്‍ ഡിസൈന്‍ ചെയ്ത് പുറത്തിറക്കാന്‍ തീരുമാനിച്ചെതെന്ന് ചോക്‌സി പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസൃതമായിട്ടുളള തുണിയാണ് മാസ്‌ക്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ മാസ്‌ക്കുകളില്‍ പിടിപ്പിച്ച സ്വര്‍ണ്ണവും വജ്രവും ഉപഭോക്താക്കള്‍ക്ക് പുറത്തെടുത്ത് മറ്റു ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപോയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.