തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന ശുപാര്‍ശയുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ.
ഇന്റര്‍നെറ്റ് വഴിയുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ മാത്രമല്ല തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണം വേണമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ സൈബര്‍ കേസുകളില്‍ ഭൂരിപക്ഷം പ്രതികള്‍ക്കും പെട്ടെന്ന് ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ദൃശ്യങ്ങളും വാക്കുകളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധിക്ഷേപം നടത്തുന്നവര്‍ക്ക് ശിക്ഷ ഉപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സൈബര്‍ കേസുകളില്‍ കര്‍ശന നടപടികള്‍ക്ക് മതിയായ നിയമം കേന്ദ്ര ഐടി ആക്ടില്‍ ഇല്ലെന്നും അതിനാല്‍ കേരള പോലീസ് ആക്ടില്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഡിജിപിയുടെ ശുപാര്‍ശ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.