India

ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു; സംഭവം ആസൂത്രിതമല്ലെന്ന് കോടതി

 

ലഖ്‌നൗ: ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ല. പ്രോസിക്യൂഷന്‍ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി അറിയിച്ചു.

തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു. ഫോട്ടോയും വീഡിയോയും കൃതൃമം ആണെന്ന് കോടതി അറിയിച്ചു. മസ്ജിദ് പൊളിച്ചത് പെട്ടെന്നുണ്ടായ വികാരത്തില്‍ ചെയ്തതാണ്. ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ലഖ്‌നൗവിലെ സിബിഐ പ്രത്യേക  കോടതിയുടേതാണ് വിധി. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 2000 പേജുള്ളതാണ് വിധി.

പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിച്ചത്.  മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലായിരുന്നു.

28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. 32 പ്രതികളില്‍ 26 പേര്‍ കോടതിയിലെത്തിയിരുന്നു. മഹന്ത് നിത്യ ഗോപാല്‍ ദാസ്, കല്യാണ്‍ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. എല്‍. കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും കോടതിയില്‍ എത്തിയില്ല. ഇവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ അനുമതി നല്‍കി. ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രായാധിക്യവും കോവിഡ് സാഹചര്യവും പരിഗണിക്കണമെന്ന് മറ്റുള്ളവരുടെ ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ നാള്‍വഴികള്‍

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്.  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പൊലീസിനെ വിലക്കിയെന്നാണ് ആരോപണം ഉയര്‍ന്നു.

അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികള്‍.

1993 ഒക്ടോബര്‍ അഞ്ചിനാണ് കേസില്‍ സിബിഐ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതില്‍ 17 പേര്‍ മരിച്ചു. 600 രേഖകള്‍ തെളിവായി സമര്‍പ്പിച്ച കേസില്‍ 351 സാക്ഷികളെ വിസ്തരിച്ചു.

എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ക്കുമെതിരായ ഗൂഢാലോചന കുറ്റം വിചാരണ കോടതി 2001 ല്‍ ഒഴിവാക്കിയത്, 2010ല്‍ അലഹാബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും, 2017ല്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചത് കേസിന്റെ നാള്‍വഴിയിലെ പ്രധാന വഴിത്തിരിവായി.

റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേര്‍ത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രില്‍ 19ന് സുപ്രീംകോടതിയാണ്.

ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വര്‍ഷം അയോധ്യ ഭൂമി തര്‍ക്കകേസില്‍ അന്തിമ വിധി പറയുന്നതിനിടയില്‍ സുപ്രീംകോടതി പറഞ്ഞത്.

വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ സിബിഐ സ്‌പെഷല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ്  വിധിപറയാനായി സുപ്രീംകോടതിയോട് പലതവണ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ഇന്നാണ് വിധി പ്രഖ്യാപനം നടത്തിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.