Breaking News

ഇബ്രിയിലെ അപകടം : മരിച്ചവരുടെ എണ്ണം പതിനാലായി , രക്ഷാദൗത്യം അവസാനിപ്പിച്ചു

ക്വാറി അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു.

സ്‌കത്ത് : ഒമാന്‍ ഇബ്രിയില്‍ ഉണ്ടായ മാര്‍ബിള്‍ ക്വാറി അപടകത്തില്‍ കാണാതായവരുടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ശനിയാഴ്ച നടന്ന തിരച്ചിലാണ് കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തിയത്.

ഏഴു ദിവസം മുമ്പാണ് ക്വാറിയില്‍ തൊഴിലാളികള്‍ ഉള്ള സമയത്ത് വന്‍ തോതില്‍ മണ്ണിടിഞ്ഞ് വീണത്. ആറു പേരുടെ മൃതദേഹം അന്നു തന്നെ കണ്ടെടുത്തു. പിന്നീട് മണ്ണിനടിയില്‍പ്പെട്ടുപോയവര്‍ക്കായുള്ള തിരച്ചിലില്‍ ആറു ദിവസം പൂര്‍ത്തിയായപ്പോഴാണ് കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

നാലു പേരെ രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ജോലി ചെയ്യുന്ന ക്വാറിയാണ് ഇതെന്ന് അറിവായിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.