പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിന്ന് കോടികള്‍ പിന്‍വലിക്കപ്പെടുന്നു. ഏപ്രില്‍ ഏഴു മുതല്‍ ഇതിനകം 30000 കോടി രൂപ പിന്‍വലിക്കപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് രോഗവ്യാപനം തുടര്‍ന്നുള്ള അടച്ചുപൂട്ടലാണ് പ്രധാന പ്രശ്നം. ഇത് ജനങ്ങളുടെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിച്ചുവെന്നതിന്റെ പ്രകടമായ ലക്ഷണമാണ് കോടികളുടെ ഇപിഫ് പിന്‍വലിക്കല്‍. എട്ട് ദശലക്ഷം വരിക്കാരാണ് ഈ നാലു മാസത്തിനുള്ളില്‍ 30000 കോടി പിന്‍വലിച്ചത്. അടച്ചുപൂട്ടല്‍ തൊഴില്‍ ദിനങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇത് വന്‍കിട – ചെറുകിട ഉല്പാദന – സേവന മേഖലകളിലെ ജീവനക്കാരുടെ വരുമാന നഷ്ടത്തില്‍ കലാശിച്ചു.
കുടില്‍ – ചെറുകിട വ്യവസായ മേഖലകളിലെ ജോലിക്കാരെയാണ് പ്രധാനമായും അടച്ചുപൂട്ടല്‍ വലച്ചത്. പണിയെടുത്ത കിട്ടുന്ന കൂലി അന്നന്നത്തെ ജീവിതം കഴിച്ചുകുട്ടുന്നതിനു മാത്രമേ തികയൂ. ഇക്കൂട്ടര്‍ക്ക് സമ്പാദ്യമെന്നതില്ല. ഇതിന്റെ പ്രതിഫലനമായാണ് അടച്ചുപൂട്ടലില്‍ വരുമാനം നിലച്ചുപോയവര്‍ അന്നന്ന് ജീവിക്കുന്നതിനായി വ്യാപകമായി ഇപിഎഫ് പിന്‍വലിക്കാന്‍ തുടങ്ങിയത്.
അടച്ചുപൂട്ടല്‍ സൃഷ്ടിച്ചത്തൊഴില്‍ നഷ്ടപ്പെടല്‍, ശമ്പളം വെട്ടികുറക്കല്‍ ഒപ്പം ചികിത്സാ ചെലവ് വര്‍ദ്ധന. ഇത്തരമൊരു സാമ്പത്തിക പ്രയാസം നിറഞ്ഞ സാഹചര്യമാണ് ഇപിഎഫ് പിന്‍വലിച്ച് ദിനേനെയുള്ള ജീവിത ചെലവിന് ഉപയോഗിക്കുവാന്‍ വരിക്കാരെ നിര്‍ബ്ബന്ധിതമാക്കുന്നത്. അടച്ചുപൂട്ടലിന്റെ ആദ്യഘട്ട – മാര്‍ച്ചില്‍ – ഉത്തേജക പാക്കേജില്‍ തന്നെ ഇപിഎഫ് പിന്‍വലിക്കല്‍ സ്‌ക്കീം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഫണ്ട് പിന്‍വലിക്കുന്ന വരിക്കാര്‍ 10 ദശലക്ഷത്തോളമെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.