കെ.അരവിന്ദ്
ബാങ്കില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ ലഭിക്കുന്നതിനുള്ള മാനദണ്‌ഡം നിങ്ങളുടെ വരുമാനവും ജോലിയുടെ സ്വഭാവവും മാത്രമല്ല. നിങ്ങളുടെ സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) റിപ്പോര്‍ട്ടും ക്രെഡിറ്റ് സ്‌കോറും വായ്‌പാ യോഗ്യത നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. സിബില്‍ റിപ്പോര്‍ട്ടും ക്രെഡിറ്റ് സ്‌കോറും പരിഗണിക്കാതെ ബാങ്കുകളില്‍ നിന്നും ഭവന വായ്‌പ പോലുള്ള വലിയ വായ്‌പകള്‍ ലഭിക്കുക ഏതാണ്ട് അസാധ്യമാണ്.
ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സിബില്‍ നല്‍കുന്ന ക്രെ ഡിറ്റ് സ്‌കോര്‍ വായ്‌പകള്‍ക്കായുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്. സിബിലിന്റെ തന്നെ വെളിപ്പെടുത്തല്‍ അനുസരിച്ച് 90 ശതമാനം പുതിയ വായ്‌പകളും അനുവദിക്കുന്നത് 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ്.
വായ്‌പാതുക തിരച്ചടക്കാന്‍ വൈകുകയാണെങ്കില്‍ അത് എത്ര ദിവസത്തേക്ക് എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. തിരിച്ചടവ് വൈകിപ്പിച്ചത് ദീര്‍ഘമായ കാലയളവിലേക്കാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോ റിനെ പ്രതികൂലമായി ബാ ധിക്കും. ഒട്ടേറെ വാ യ്‌പകള്‍ക്ക് അ പേക്ഷിക്കുന്നത് ഒരാളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. പേഴ്‌സണല്‍ ലോണ്‍ പോ ലുള്ള അരക്ഷിത വായ്‌പകള്‍ കൂടുതലായി എടുക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം. അരക്ഷിത വായ്‌പകള്‍ പരിധി വിട്ട് എടുക്കുന്ന ഒരു ഉപഭോക്താവിനെ അമിതമായി വായ്‌പ എടുക്കുന്ന ഒരാളായാണ് ബാങ്കുകള്‍ പരിഗണിക്കുക.
ഇടയ്‌ക്കിടെ എടുത്ത വായ്‌പകള്‍ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ക്ലോസ് ചെയ്യുന്ന രീതിയും ബാങ്കുകള്‍ക്ക് പഥ്യമല്ല. ബാങ്ക് വായ്‌പ നല്‍കുന്നത് പലിശ ഇനത്തിലുള്ള വരുമാനത്തിന് വേണ്ടിയാണെന്നിരിക്കെ ഹ്രസ്വകാലത്തിനുള്ളില്‍ വായ്‌പ ക്ലോസ് ചെയ്യുന്ന ഉപഭോക്താക്കളോട് ബാങ്കിന് പരിഗണന കുറയും. ഒരു വായ്‌പയെടുത്താല്‍ കുറഞ്ഞത് 12 മാസമെങ്കിലും കഴിയുന്നതിനു മുമ്പ് ക്ലോസ് ചെയ്യാതിരിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
ക്രെഡിറ്റ് കാര്‍ഡുകളുടെ ക്രെഡിറ്റ് ലിമിറ്റിന് അടുത്തുവരുന്ന തുക വി നിയോഗിക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ക്രെഡിറ്റ് ലിമിറ്റെങ്കില്‍ 90,000 രൂപയും വിനിയോഗിക്കുന്നത് അമിത വായ്‌പാ ബാധ്യതയായി വിലയിരുത്തപ്പെടാം. ക്രെഡിറ്റ് കാര്‍ ഡിലെ കറന്റ് ബാലന്‍സ് കൂടിവരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ വായ്‌പാ ബാധ്യത കൂടിവരുന്നു വെന്ന വിലയിരുത്തലിന് വഴിവെക്കും.
ഉപഭോക്താവ് വായ്‌പാ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കില്‍ വീഴ്‌ച വരുത്തിയ തുക, ഇതുവരെ എടുത്ത വായ്‌പാ തുക, വായ്‌പാ അപേക്ഷകളുടെ എണ്ണം, വായ്‌പകളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. വായ്‌പ തിരിച്ചടക്കുന്നതില്‍ ക്ലീന്‍ ഹിസ്റ്ററിയുണ്ടെന്നതു കൊ ണ്ടു മാത്രം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാകണമെന്നില്ല. ഇതുവരെയുള്ള വായ്‌പാ തിരിച്ചടവ് ഇടപാടുകള്‍ക്ക് ക്രെഡിറ്റ് സ്‌കോറില്‍ 35 ശതമാനം വെയിറ്റേജ് മാത്രമാണ് നല്‍കപ്പെടുന്നത്. ബാക്കി 65 ശതമാനം വെയിറ്റേജ് മറ്റ് ഘടകങ്ങള്‍ക്കാണ്.
വായ്‌പയുടെ വിനിയോഗം (നിങ്ങള്‍ക്കു ലഭ്യമായ വായ്‌പയുടെ എത്ര ശതമാനം നി ങ്ങള്‍ ഉപയോഗപ്പെടുത്തി) എന്ന ഘടകത്തിനാണ് ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയത്തില്‍ 30 ശതമാനം വെയിറ്റേജുള്ളത്. എത്ര കാലത്തേക്കാണ് വായ്‌പ ഉപയോഗിക്കുന്നതെന്ന ഘടകത്തിന് 15 ശതമാനം വെയിറ്റേജുണ്ട്. സുരക്ഷിത വായ്‌പകള്‍, അരക്ഷിത വായ്‌പകള്‍ തുടങ്ങിയ വായ്‌പാ വിഭാഗങ്ങളില്‍ ഏത് വിഭാഗമാണ് കൂടുതല്‍ വിനിയോഗിച്ചിരിക്കുന്നത് എന്നതാണ് നാലാമത്തെ ഘടകം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.