India

കാര്‍ഡില്‍ നിന്ന്‌ പണം നഷ്‌ടമായാല്‍ എന്തു ചെയ്യണം?

കെ.അരവിന്ദ്‌

ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ ഉപയോഗിച്ച്‌ ഏതെങ്കിലും റെസ്റ്റോറന്റിലോ കടയിലോ ബില്ലടക്കുമ്പോള്‍ പണം അക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ആവുകയും എന്നാല്‍ അത്‌ ഷോപ്പുടമയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ആകാതെ പോവുകയും ചെയ്യുന്ന സ്ഥിതിവിശേഷം പലരും നേരിട്ടിട്ടുണ്ടാകും. പണം അ ക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ചെയ്യപ്പെട്ടതായി ബാങ്കില്‍ നിന്നുള്ള എസ്‌എംഎസ്‌ ലഭിക്കുമെ ങ്കിലും പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ടി ലേക്ക്‌ അത്‌ എത്താത്തതിനാല്‍ ഇടപാട്‌ പൂര്‍ണമാകാതെ പോകും. ഇടപാട്‌ പൂര്‍ണമാ ക്കാന്‍ വീണ്ടും കാര്‍ഡ്‌ വഴി പണം നല്‍കേണ്ടി വരും.

ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റോ വിമാന ടിക്കറ്റോ ബുക്ക്‌ ചെയ്യാന്‍ ശ്രമിച്ചാലും സമാന അനുഭവം ഉണ്ടാകുന്നത്‌ അസാധാരണ മല്ല. `സെഷന്‍ ടൈംഡ്‌ ഔട്ട്‌’ എന്ന്‌ സ്‌ക്രീനില്‍ തെളിയുമെങ്കിലും പണം അക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ചെയ്യപ്പെട്ടതായി പലപ്പോഴും അനുഭ വമുണ്ടാകാറുണ്ട്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണമെ ങ്കില്‍ വീണ്ടും ബുക്കിംഗ്‌ പ്രക്രിയ ആദ്യം മു തല്‍ തുടങ്ങി പൂര്‍ത്തിയാക്കേണ്ടി വരും.

സാധാരണ ഗതിയില്‍ ഇടപാട്‌ പൂര്‍ണമാ കുന്നതിനു മുമ്പ്‌ ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ചെയ്യപ്പെട്ട പണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാറുണ്ട്‌. എന്നാല്‍ പണം തിരികെ ലഭിക്കാതെ പോകു ന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?

പണം തിരികെ ലഭിക്കുന്നതിനായി ബാങ്കിന്‌ അപേക്ഷ നല്‍കുകയാണ്‌ ഇതിനുള്ള മാര്‍ ഗം. പണം നഷ്‌ടപ്പെട്ടതിനു ശേഷം തിരികെ ലഭിക്കുന്നതിന്‌ അപേക്ഷ നല്‍കുന്നതിനുള്ള സമയ പരിധി വിവിധ ബാങ്കുകള്‍ക്ക്‌ അനുസ രിച്ച്‌ വ്യത്യസ്‌തമാണ്‌. 45 ദിവസം മുതല്‍ 120 ദിവസം വരെയാണ്‌ വിവിധ ബാങ്കുകള്‍ സമയ പരിധി കല്‍പ്പിച്ചിരിക്കുന്നത്‌.

ഇതിനായി നിര്‍ദിഷ്‌ട ഫോറം പൂരിപ്പിച്ച്‌ കാര്‍ഡ്‌ അനുവദിച്ച ബാങ്കിന്‌ നല്‍കേണ്ടതുണ്ട്‌. പണം തിരികെ ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിനുള്ള കാരണം ഇതില്‍ വ്യക്തമാക്കിയിരിക്കണം. ഇതിനു ശേഷം കാര്‍ഡ്‌ നല്‍കിയ ബാങ്ക്‌ പണം ഡെപ്പോസിറ്റ്‌ ചെയ്യപ്പെട്ട ബാങ്കിനെ സ മീപിച്ച്‌ പരാതിയെ കുറിച്ച്‌ അറിയിക്കും. പണം ഏത്‌ അക്കൗണ്ടിലാണ്‌ ഡെപ്പോസിറ്റ്‌ ചെയ്യ പ്പെട്ടതെന്ന്‌ അന്വേഷിച്ചതിനു ശേഷം (സേവ നം നല്‍കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടി ലാണോ പേമെന്റ്‌ ഗേറ്റ്‌ വേ സ്ഥാപനത്തിന്റെ അക്കൗണ്ടിലാണോ പണം നിക്ഷേപിക്കപ്പട്ട തെന്ന്‌ കണ്ടെത്തും) ഈ തുക തിരികെ പിടിച്ച്‌ കാര്‍ഡ്‌ ഉടമയുടെ ബാങ്കിലേക്ക്‌ നല്‍കും.

മെര്‍ച്ചന്റിന്‌ പണം തിരികെ നല്‍കാനുള്ള നിര്‍ദേശം സ്വീകരിക്കുകയോ താന്‍ സേവന മോ സാധനമോ നല്‍കിയിട്ടുണ്ടെന്ന്‌ തെളിയി ക്കുകയോ ചെയ്യാം. മെര്‍ച്ചന്റ്‌ സേവനമോ സാധനമോ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‌ മതിയായ തെളിവ്‌ നല്‍കാന്‍ അവസരമുണ്ട്‌. മെര്‍ച്ചന്റ്‌ നിശ്ചിത സമയ പരിധിക്കുള്ളില്‍ ബാങ്കിന്‌ മറുപടി നല്‍കിയില്ലെങ്കില്‍ പണം അക്കൗണ്ടില്‍ നിന്ന്‌ തിരികെ പിടിച്ച്‌ കാര്‍ഡ്‌ ഉടമയുടെ ബാങ്കിന്‌ നല്‍കും.

മെര്‍ച്ചന്റ്‌ തെളിവ്‌ ഹാജരാക്കുകയാണെങ്കില്‍ ഉപഭോക്താവിന്‌ തനിക്ക്‌ സേവനമോ സാധനമോ ലഭിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവ്‌ നല്‍കാവുന്നതാണ്‌. ഈ സാഹചര്യത്തില്‍ മെര്‍ച്ചന്റ്‌ തന്റെ വാദം ശരി വെക്കുന്ന കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ടി വരും.

തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പണ മടക്കുന്നതിനായി സേവനം നല്‍കുന്ന ദാതാവ്‌ അന്വേഷണം നടത്തുകയും ഉപഭോക്താ വാണോ മെര്‍ച്ചന്റാണോ തട്ടിപ്പ്‌ നടത്തുന്നതെ ന്ന്‌ കണ്ടുപിടിച്ചതിനു ശേഷം തട്ടിപ്പ്‌ നടത്തിയ വര്‍ക്ക്‌ പിഴ ചുമത്തുകയും ചെയ്യും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.