India

‘കോവിഷീല്‍ഡ്’ വാക്‌സിന്‍ ഡിസംബറോടെ വിതരണത്തിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

 

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് 2020 ഡിംബറോടെ വിതരണം ചെയ്യാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. കൊവിഷീല്‍ഡിന്റെ യുകെയിലെ ട്രയല്‍ ഡേറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

യുകെയില്‍ നിന്നുളള ഡേറ്റകള്‍ പോസിറ്റീവാണെങ്കില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിക്കും. ആവശ്യമെങ്കില്‍ വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാന്‍ സാധ്യതയുളളതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതായുളള ബ്രീട്ടീഷ് മരുന്നുനിര്‍മാതാക്കളായ ആസ്ട്രസെനക്കയുടെ പ്രഖ്യാപനം ചൊവ്വാഴ്ച ട്വിറ്ററിലൂടെ പൂനാവാല പങ്കുവെച്ചിരുന്നു. പ്രാഥമിക സന്തോഷവാര്‍ത്തയെന്ന വിശേഷണത്തോടെയാണ് പൂനാവാല ഇക്കാര്യം പങ്കുവെച്ചത്.

‘പ്രായമായവര്‍ക്കും, ദുര്‍ബലരായവര്‍ക്കും ഈ വാക്‌സിന്‍ പ്രയോജനപ്പെടുമോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. അവര്‍ക്കായിതാ ഒരു പ്രാഥമിക സന്തോഷവാര്‍ത്ത’ എന്നുകുറിച്ചുകൊണ്ടാണ് കോവിഷീല്‍ഡ് പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഫലപ്രദമാണെന്ന ആസ്ട്രസെനക്കയുടെ പ്രഖ്യാപനം അദ്ദേഹം പങ്കുവെച്ചത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.