ഡല്‍ഹി: രാജ്യത്ത് നിലവില്‍ കോവിഡ് 19 ചികിത്സയിലുള്ളത് 3,52,586 പേരാണ്. ആകെ രോഗബാധിതരുടെ 3.57 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 18ന് 3,58,692 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,960 പേരുടെ കുറവാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,071 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 30,695 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 17 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്.
ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷത്തിനടുത്തായി (9,388,159). രോഗമുക്തി നിരക്ക് 94.98% ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 9,035,573 ആയി.
പുതുതായി രോഗമുക്തരായവരുടെ 75.58% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (5,258). മഹാരാഷ്ട്രയില്‍ 3,083 പേരും പശ്ചിമ ബംഗാളില്‍ 2,994 പേരും രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 75.82% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് കൂടുതല്‍ പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചത് (4,698). മഹാരാഷ്ട്രയില്‍ 3,717 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 2,580 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 336 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 79.46% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഇതില്‍ 20.83% മഹാരാഷ്ട്രയിലാണ് (70 മരണം). പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും യഥാക്രമം 47 ഉം 33 ഉം പേര്‍ മരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.