ന്യൂഡല്‍ഹി: മൂന്നാംഘട്ട കോവിഡ് വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 50 വയസിന് മുകളില്‍ പ്രായമുള്ളതും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
രാജ്യത്ത് 5 കോടി ജനങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.
രാജ്യത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ധനമന്ത്രി 35,000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കില്‍ അത് വര്‍ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ കോവിഷീല്‍ഡ് വാക്സിനും കോവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്സിന്‍ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം വാക്സിന്‍ ആവശ്യവുമായി 22 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിന്‍ സഹായമായും 5ലക്ഷം ഡോസ് കരാര്‍ അടിസ്ഥാനത്തിലും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.