Gulf

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 1145

 

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 58,249 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഒരാള്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. ഇതോടെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 343 ആയി. അതേസമയം രാജ്യത്ത് 387 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ 51,235 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ഇപ്പോള്‍ 6,671 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 261 പുതിയ രോഗികളെ കണ്ടെത്താനായത്.

അതേസമയം ഒമാനില്‍ 1145 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതര്‍ 73791 ആയി. ഇതില്‍ 1047 പേര്‍ സ്വദേശികളും 98 പേര്‍ പ്രവാസികളുമാണ്​. ആകെ 3344 പരിശോധനകളാണ്​ നടത്തിയത്​. ആകെ 3138 പരിശോധനകളാണ്​ നടത്തിയത്​. 1658 പേര്‍ക്ക്​ കൂടി രോഗം ഭേദമായിട്ടുമുണ്ട്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 53007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 359 ആയി. 76 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 568 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 170 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.