Market

നേരിയ നഷ്‌ടത്തോടെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും ചാഞ്ചാടുന്നതാണ്‌ ഇന്ന്‌ കണ്ടത്‌. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 11 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 37,778 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ്‌ 37,126 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

21 പോയിന്റ്‌ ഇടിഞ്ഞ നിഫ്‌റ്റി 11,194 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 11,090 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഇടിഞ്ഞിരുന്നു. പിന്നീട്‌ നൂറ്‌ പോയിന്റോളം തിരികെ കയറി.

സീ ലിമിറ്റഡ്‌, ഹിന്‍ഡാല്‍കോ, ആക്‌സിസ്‌ ബാങ്ക്‌, ഇന്‍ഫ്രാടെല്‍, എസ്‌ബിഐ എന്നിവയാണ്‌ ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ്‌ 4.91 ശതമാനം ഇടിവ്‌ നേരിട്ടു. ഹിന്‍ഡാല്‍കോ, ആക്‌സിസ്‌ ബാങ്ക്‌ എന്നിവ മൂന്ന്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എച്ച്‌സിഎല്‍ ടെക്‌, ടെക്‌ മഹീന്ദ്ര, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സണ്‍ ഫാര്‍മ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ 4.67 ശതമാനമുയര്‍ന്നു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ഇന്ന്‌ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വീണ്ടും പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു. 2163 രൂപ എന്ന റെക്കോഡാണ്‌ ഇന്ന്‌ സൃഷ്‌ടിച്ചത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ റിലയന്‍സിന്റെ ഓഹരി വില 25 ശതമാനമാണ്‌ ഉയര്‍ന്നത്‌.

നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 10 ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ ലാഭം രേഖപ്പെടുത്തിയത്‌. ഐടി ഓഹരികള്‍ ഇന്ന്‌ നേട്ടത്തിന്റെ പാതയിലായിരുന്നു. നിഫ്‌റ്റി ഐടി സൂചിക 1.41 ശതമാനം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ ഓഹരികളില്‍ സണ്‍ ഫാര്‍മ മാത്രമാണ്‌ നേട്ടമുണ്ടാക്കിയത്‌. മെറ്റല്‍ ഓഹരികള്‍ നഷ്‌ടം നേരിട്ടു. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.06 ശതമാനം നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.