Kerala

കോവിഡ് വ്യാപനം, യുദ്ധ തന്ത്രങ്ങള്‍ മാറ്റിപ്പണിയണം: ഡോ സുല്‍ഫി എഴുതുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുംന്തോറും കോവിഡിന്‍റെ രോഗലക്ഷണങ്ങളും മാറിമറിയുകയാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതിയ ലക്ഷണങ്ങളോടെയാണ് കോവിഡ് രോഗികള്‍ എത്തുന്നത്. ചിലര്‍ക്ക് യാതൊരു അസ്വസ്ഥതയും കാണുന്നില്ല. കേരളത്തിന്‍റെ രോഗവ്യാപന കണക്കുകള്‍ മുന്‍നിര്‍ത്തി വിശദീകരിച്ചിരിക്കുകയാണ് ഡോ സുല്‍ഫി നൂഹ്. രോഗികളില്‍ 70 ശതമാനം ആളുകളും പതിനൊന്നിനും നാല്‍പ്പത്തിയൊന്നും ഇടയിലുള്ളവരാണെന്നും 73% പുരുഷന്മാരാണ് രോഗികളെന്നും നൂഹ് പറയുന്നു.

ഡോ. സുല്‍ഫി എഴുതുന്നു

അങ്ങനെ കേരളത്തിന്‍റെ ഡാറ്റയും പുറത്ത്?
==========================

കോവിഡ്19 പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകള്‍ മുതല്‍ ഐഎംഎ ആവശ്യപ്പെട്ടുവന്നതാണ് കേരളത്തിലെ രോഗവ്യാപനത്തിനെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിടണമെന്നും അതിന്റെ വിശകലനത്തിലൂടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി പണിയണമെന്നും.

കണക്കുകള്‍ ഇങ്ങനെ

1. പുരുഷന്മാരില്‍ കൂടുതല്‍ ഏതാണ്ട് 73%

2. 70 ശതമാനത്തോളം രോഗികളും പതിനൊന്നിനും നാല്‍പ്പതിനും ഇടയില്‍ ഉള്ളവര്‍

3. മരണ നിരക്ക് വെറും 6 ശതമാനത്തിന് ചുറ്റുവട്ടം

4. രോഗലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് തൊണ്ട വേദനയാണ് തൊട്ടുപിന്നാലെ  ചുമയും പിന്നെ പനിയും

5. ശരീരവേദന, തലവേദന എന്നിവയും 10 ശതമാനത്തിന് അടുപ്പിച്ച് രോഗികളില്‍ കണ്ടു

6. മണം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ, ഛര്‍ദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ആയിരുന്നു.

7. 42 ശതമാനത്തോളം പേര്‍ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആള്‍ക്കാര്‍ രോഗലക്ഷണം ഉള്ളവരും ആയിരുന്നു.

8. കാറ്റഗറി സി അതായത് ഗുരുതരമായ രോഗലക്ഷണം രോഗലക്ഷണം ഉള്ളവര്‍ 4 ശതമാനത്തിന് ചുറ്റുവട്ടം

9. രോഗലക്ഷണം ഉള്ളവരില്‍ കൂടുതല്‍ നാള്‍ പോസിറ്റീവായി കണ്ടപ്പോള്‍ രോഗലക്ഷണം ഇല്ലാത്തവരില്‍ ആര്‍ ടി പി സി ആര്‍ കുറച്ചുനാള്‍ മാത്രമാണ് പോസിറ്റിവിറ്റി കാണിച്ചത്.

10. ഏതാണ്ട് .6 ശതമാനം മാത്രമാണ് വളരെ സീരിയസ് ആയിട്ടുള്ള വളരെ കടുത്ത രോഗം പ്രകടിപ്പിച്ചത്.

11. രോഗ ലക്ഷണം ഉള്ള ആള്‍ക്കാര്‍ സ്വാഭാവികമായും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നു

12. 17 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് മറ്റ് രോഗങ്ങള്‍, ഡയബറ്റിസ് പ്രഷര്‍ മുതലായവ ഉണ്ടായിരുന്നു

13. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഉണ്ടായിരുന്നത് ഡയബറ്റിസ് രക്താതിസമ്മര്‍ദ്ദം എന്നിവയാണ്.

14. രോഗലക്ഷണം കണ്ടതുമുതല്‍ ചികിത്സ ആരംഭിക്കാന്‍ എടുത്ത സമയദൈര്‍ഘ്യം 3 ദിവസത്തില്‍ താഴെയാണ്.

15. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ആകുവാന്‍ എടുത്ത് ഏതാണ്ട് 13 ദിവസവും ആശുപത്രിയില്‍ കിടക്കേണ്ടി വന്നത് 14 ദിവസവും എന്ന് കണ്ടെത്തി.

16. ഐ സി യു അഡ്മിഷന്‍ ഒരു ശതമാനം രോഗികളിലും ഓക്‌സിജന്‍ തെറാപ്പി ഒരു ശതമാനം രോഗികളിലും വെന്റിലേറ്റര്‍ ദശാംശം 5 ശതമാനം രോഗികളിലും വേണ്ടിവന്നു

പഠനങ്ങള്‍ ഇനിയും ധാരാളം വേണം.

ഇത് ആദ്യത്തെ 500 രോഗികളില്‍ നടത്തിയ പഠനം.

കേസുകളുടെ എണ്ണം മൊത്തം ഏതാണ്ട് ആറായിരത്തില്‍ എത്തിയിട്ടുണ്ട്.

പഠനം തുടരണം

ഇത്തരം ഡേറ്റകള്‍ പബ്ലിഷ് ചെയ്യുകയും അത് രാജ്യാന്തര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും അത്തരം പ്രസിദ്ധീകരണങ്ങള്‍ ആധുനികവൈദ്യശാസ്ത്രംവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വേണം

അങ്ങനെ വേണം ആരോഗ്യ മേഖലയിലെ മോഡല്‍ വീണ്ടും വീണ്ടും പ്രസക്തംമാകാനുള്ളത്

ഡോ സുല്‍ഫി നൂഹു, ഐ എം എ

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.