Kerala

കര്‍ക്കിടമാസ പൂജ: ശബരിമല നട ബുധനാഴ്ച തുറക്കും; പമ്പയില്‍ ബലിതര്‍പ്പണമില്ല

തിരുവനന്തപുരം: കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നട ഈമാസം 15ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

കര്‍ക്കിടകം ഒന്നായ ജൂലൈ 16ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭി‍ഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.

ഇക്കുറിയും നട തുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഭക്തര്‍ ഇല്ലാത്തതിനാല്‍ ഈ മാസവും 5 ദിവസങ്ങ‍ളിലും നടതുറക്കുന്നതിലും അടയ്ക്കുന്നതിലും പ്രത്യേക സമയ ക്രമമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 20ന് നടയടയ്ക്കും.

അതേസമയം, കര്‍ക്കിടക വാവുബലിയായ 20 ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാവില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.