Kerala

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ്‌ രോഗബാധ ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

 

എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നടപടികൾ ഏർപ്പെടുത്തി.

സമ്പർക്ക ബാധിതരായ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ആശങ്കയിലാണ് എറണാകുളം ജില്ല. നിലവിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നപ്പോൾ 171 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ രോഗം പിടിപെട്ട 50 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം പ്രദേശം മാത്രം കേന്ദ്രീകരിച്ച് 18 സമ്പർക്ക കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ചെല്ലാനത്ത് 33 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.

ആലുവ, കീഴ്മാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അതി ജാഗ്രതാ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കമാൻഡോകളെ അടക്കം വിന്യസിച്ചാണ് രോഗബാധ മേഖലകളിലെ നിയന്ത്രണം. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ജാഗ്രത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.