India

രാജ്യത്ത് കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ 23.92 ശതമാനം പേരാണ് കേരളത്തില്‍ ചികില്‍സയിലുള്ളത്. രാജ്യത്തെ കോവിഡ് രോഗികളില്‍ 60 ശതമാനവും കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്.

45 നും 60 നും മധ്യേ പ്രായമുള്ള 26 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനവും കോവിഡ് രോഗികളായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നതായും, നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 2.7 ലക്ഷമാണെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടു വരുന്ന ജനിതക വകഭേദം വന്ന വൈറസുകള്‍ക്കെതിരെയും വാക്സിന്‍ ഫലപ്രദമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പ്രൊഫ. കെ വിജയരാഘവന്‍ പറഞ്ഞു. നിലവില്‍ വികസിപ്പിച്ച ള്ള വാക്സിനുകള്‍ പുതിയ വൈറസിനെതിരെ പരാജയമാണെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.