റിയാദ്: സൗദിയില്‍ പുതിയ നാല് എണ്ണ, പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ദേശീയ എണ്ണ കമ്പനി സൗദി അറാംകോ ആണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയത്. ദഹ്റാനിലെ അല്‍റീശ്, മിനഹസ് എന്നിവിടങ്ങളിലാണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയതെന്ന് ഊര്‍ജ വകുപ്പ് മന്ത്രി പറഞ്ഞു. അല്‍റീശിലെ രണ്ടാമത്തെ എണ്ണക്കിണറില്‍ പ്രതിദിനം 4,452 ലൈറ്റ് ക്രൂഡ് ഉത്പാദന ശേഷിയുണ്ട്. 3.2 മില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകവും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ പ്രദേശത്തെ എണ്ണ ശേഖരത്തിന്റെ അളവ് നിശ്ചയിക്കാന്‍ അറാംകോ രണ്ട് എണ്ണക്കിണറുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
<p>മിനഹസ് എണ്ണപ്പാടത്തെ സാറഹ് സംഭരണിയിലും അല്‍ സഹ്ബ കിണറിലുമാണ് വന്‍ തോതില്‍ പ്രകൃതി വാതകം കണ്ടെത്തിയത്. ലൈറ്റ് ക്രൂഡ് ഓയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതിനാല്‍ പുതുതായി കണ്ടെത്തിയ എണ്ണ ശേഖരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. എണ്ണപാടങ്ങളുടെ വിസ്തീര്‍ണം നിര്‍ണയിക്കണം. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സാന്ദ്രതയുടെ അളവ് കണക്കാക്കുകയും വേണം. ഇതിനുമുള്ള ശ്രമത്തിലാണ് സൗദി അറാംകോ. പുതിയ കണ്ടെത്തലുകള്‍ രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ കരുത്താണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.