Gulf

ഹജ്-ഉംറ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം

 

ജിദ്ദ: ഹജ്-ഉംറ സേവനങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഒരുക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് സ്മാര്‍ട്ട് കാര്‍ഡ്.

ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍. മെഡിക്കല്‍, പാര്‍പ്പിട വിവരങ്ങള്‍ ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകള്‍ തീര്‍ഥാടകരെ താമസ സ്ഥലത്തു എത്തിക്കുന്നതിനും അവിടേക്കുള്ള പ്രവേശനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിശുദ്ധ ഭൂമിയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദത്തിലേക്കുള്ള സഞ്ചാരവും ആരാധന കര്‍മങ്ങള്‍ക്ക് വേണ്ടിയുള്ള പോക്കു വരവും ഇത് എളുപ്പമാക്കും.

നിശ്ചിത ഇടങ്ങളില്‍ സ്ഥാപിച്ച സ്വയം സേവന ഉപകരണങ്ങള്‍ (കിയോസ്‌ക്) വഴിയാണ് കാര്‍ഡുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. തീര്‍ഥാടകര്‍ക്ക് സ്വയം വിവരങ്ങള്‍ അറിയാന്‍ കാര്‍ഡില്‍ ബാര്‍കോഡും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഹജ് സീസണില്‍ ഇത് വിജയകരമായി പരീക്ഷിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.