കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് കോവിഡ് സ്ഥിരീകരിച്ചു. നിയമോപദേശത്തിനായി ഫ്രാങ്കോ സമീപിച്ച അഡ്വ. മന്‍ദീപ് സിങ് സച്‌ദേവിനും കോവിഡ് സ്ഥിരീകരിച്ചു. കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ബിഷപ്പിന്‍റെ പിആര്‍ഒ ആയ ഫാദര്‍ പീറ്റര്‍ അറിയിച്ചത്.
ബിഷപ് ക്വാറന്‍റൈനിലാണെന്ന് പ്രതിഭാഗം കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലാണെന്ന കാരണം കാണിച്ചാണ് കഴിഞ്ഞ തവണ ബിഷപ് ഹാജരാകാതിരുന്നത്. ഇത് തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതി നടപടി.
ബലാത്സംഗക്കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. എന്നാല്‍ ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും, കൊറോണ ബാധിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാരജാകാതിരുന്നതെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതോടെ കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഇയാള്‍ക്കായി ജാമ്യം നിന്നവര്‍ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കുകയും, ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. അന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
അതേസമയം, തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.