ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. 75 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കി. രാജ്യത്തെ മൊത്തം സജീവ കോവിഡ് കേസുകള്‍ ഇന്ന് 1.35 ലക്ഷമായി (1,35,926) കുറഞ്ഞു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സജീവമായ കേസുകളുടെ കാര്യത്തില്‍ ദിവസേന സ്ഥിരമായ കുറവ് കാണിക്കുന്നു.
ഒരു സംസ്ഥാനം മാത്രം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടും, ശേഷിച്ച സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 1000 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ ഗുണകരമായ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദാദാ നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലഡാക്ക്, ത്രിപുര, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നീ 4 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 18 എണ്ണത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ദൈനംദിന മരണ നിരക്കില്‍ ഗണ്യമായ കുറവ് കാണിക്കുന്നു. 13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 1 മുതല്‍ 5 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,309 പുതിയ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 15,858 പുതിയ റിക്കവറികള്‍ രജിസ്റ്റര്‍ ചെയ്തു.
ദേശീയ രോഗവിമുക്തി നിരക്ക് (97.32%) ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. രോഗ വിമുക്തിയുടെ കാര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ ഉയര്‍ന്ന വര്‍ധന ദേശീയ രോഗവിമുക്തി നിരക്ക് ക്രമേണ മെച്ചപ്പെടുത്തുന്നതിന് കാരണമായി. ആകെ രോഗവിമുക്തമായ കേസുകള്‍ 1,05,89,230 ആണ്. സജീവമായ കേസുകളും രോഗവിമുക്തമായ കേസുകളും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 1,04,53,304 ആണ്. 2021 ഫെബ്രുവരി 12ന് രാവിലെ 8 മണി വരെ 75 ലക്ഷത്തിലധികം (75,05,010) ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്‍ നല്‍കി.
മൊത്തം വാക്സിനേഷന്‍ നല്‍കിയ 75,05,010 പേരില്‍ 58,14,976 ആരോഗ്യ പ്രവര്‍ത്തകരും (എച്ച്സിഡബ്ല്യു) 16,90,034 മുഖ്യധാരാ തൊഴിലാളികളും (എഫ്എല്‍ഡബ്ല്യു) ഉള്‍പ്പെടുന്നു. 1,54,370 സെഷനുകള്‍ ഇതുവരെ നടത്തി. 70 ലക്ഷം (7 ദശലക്ഷം) പ്രതിരോധ കുത്തിവയ്പ്പ് അതിവേഗം കൈവരിച്ച രാജ്യമാണ് ഇന്ത്യ. വാക്സിനേഷന്‍ ഡ്രൈവിന്റെ 27-ാം ദിവസം (11 ഫെബ്രുവരി 2021) 11,314 സെഷനുകളിലായി 4,87,896 ഗുണഭോക്താക്കള്‍ക്ക് (എച്ച്സിഡബ്ല്യു- 1,09,748, എഫ്എല്‍ഡബ്ല്യു 3,78,148) വാക്സിനേഷന്‍ നല്‍കി. ഓരോ ദിവസവും വാക്സിനേഷന്‍ എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം ക്രമാനുഗതമായ വര്‍ദ്ധനവ് കാണിക്കുന്നു.
മൊത്തം ഗുണഭോക്താക്കളില്‍ 69% പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. മൊത്തം ഗുണഭോക്താക്കളില്‍ 10.2% (7,63,421) ഉത്തര്‍പ്രദേശാണ്. പുതുതായി കണ്ടെടുത്ത കേസുകളില്‍ 86.89% ആറ് സംസ്ഥാനങ്ങളിലാണ്. പുതുതായി കണ്ടെടുത്ത കേസുകളില്‍ (6,107) മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. കേരളം (5,692), ഛത്തീസ്ഗഡ് (848).പുതിയ കേസുകളില്‍ 79.87% ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.
പ്രതിദിനം ഏറ്റവും പുതിയ 5,281 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവ യഥാക്രമം 652, 481 കേസുകള്‍ നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 75.86% ആറ് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര 25 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന 16 പുതിയ മരണങ്ങളുമായി കേരളം രണ്ടാമതാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.