തിരുവനന്തപുരം: ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ നെടുംതൂണുകളില്‍ ഒന്നെന്നും ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചാണ് പ്രവര്‍ത്തിച്ചത്. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ശമ്പള പരിഷ്‌കണത്തിന് അനുവാദം നല്‍കിയ സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗം കേള്‍ക്കാനും തയ്യാറായി. പരിഷ്‌കാരങ്ങള്‍ എന്നും തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടത്. ആരോഗ്യ പരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്. ഇതേ മാതൃകയില്‍ പോലീസിനും രണ്ട് ബസുകള്‍ ചെയ്ത് നല്‍കണമെന്ന ആവശ്യവുമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും സമീപിച്ചതായും സിഎംഡി പറഞ്ഞു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് വേണ്ടി തയ്യാറാക്കിയ ബസ് പൂര്‍ണ്ണമായും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും കെഎസ്ആര്‍ടിസി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും, പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പും കൂട്ടി 25 യൂണിറ്റ് ഉള്ള ഇവിടെ 7000 രത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടിയാണ് മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിച്ചത്. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടര്‍, നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി 30 ഓളം ടെസ്റ്റുകള്‍ നടത്തും. മറ്റ് ജില്ലകളില്‍ ഇത്തരത്തില്‍ തന്നെയുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.