വെല്ലിംഗ്ടണ്‍: 102 ദിവസത്തെ ഇടവേളയ്ക്കുശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ചൊവാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്ഡേന് അറിയിച്ചു.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്ഡില് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചമുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ് ലെവല്‍ 3 മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്ലന്ഡില് കോവിഡ് ബാധിച്ചവരുടെ ഉറവിടം വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ച ആരും രാജ്യത്തിന് പുറത്തു യാത്രാ പശ്ചാത്തലമുള്ളവരല്ല. നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയ അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങള്‍ക്കു മാത്രമാകും ഇളവുകള്‍.
വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് കോവിഡിനെ ന്യൂസിലന്‍ഡ് പിടിച്ചുകെട്ടിയത്. ആദ്യത്തെ സന്പര്ക്കവ്യാപന കേസ് ഫെബ്രുവരി 26-നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മേയ് ഒന്നിനുള്ളില്‍ കഴിഞ്ഞ ദിവസംവരെ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചു. ആകെ 1569 കേസുകളാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 22 പേര് മരിച്ചു. 1524 പേരും രോഗമുക്തി നേടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.