News

തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

Web Desk

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. പച്ചക്കറി പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താന്‍ ഇവരോട് ആവശ്യപ്പെട്ടു.

പലചരക്ക് കടകള്‍ക്കും ഇതര കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണിവരെയും പ്രവര്‍ത്തിക്കാം. കോഴി ഇറച്ചികടകള്‍ ഒന്നിടവിട്ട തീയതികളില്‍ തുറക്കും. മത്സ്യവില്‍പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം.

ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പൊലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്‍റെ നമ്പരും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പരും കുറിച്ചെടുക്കണമെന്ന് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.