Gulf

കോവിഡ് പ്രോട്ടോക്കോള്‍ : ബഹ്‌റൈനില്‍ പുതിയ ഇളവുകള്‍ നിലവില്‍ വന്നു

പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല

നാമ  : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍ തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം ,ഹോട്ടല്‍ മേഖല.

രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ഇത് വഴിയൊരുക്കുമെന്ന് ടൂറിസം, ഹോട്ടല്‍ മേഖലയിലുള്ളവര്‍ കരുതുന്നു.

നേരത്തെ, ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റും ഏഴു ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തിങ്കളാഴ്ച മുതല്‍ നിയന്ത്രണ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.

കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ബിഎവയര്‍ ആപില്‍ ഗ്രീന്‍ ഷീല്‍ഡ് ഇല്ലാത്തവരോ ഇനി ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ല.

ദേശീയ മെഡിക്കല്‍ ദൗത്യസേനയുടെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന നിബന്ധനയും താമസിയാതെ ഒഴിവാക്കുമെന്ന് മെഡിക്കല്‍ ദൗത്യ സേനയുടെ വക്താവ് അറിയിച്ചു.

തേസമയം, കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുകയും മുഖാവരണം ധരിക്കുകയും തുടരണമെന്ന് ദൗത്യ സേന അഭ്യര്‍ത്ഥിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.