Breaking News

ഹരിദാസ് വധക്കേസ് ; ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ഹരിദാസന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരയുന്ന ഭാര്യ മിനി

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഗൂഢാ ലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിന്‍, അമല്‍മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അ റസ്റ്റിലായത്

കണ്ണൂര്‍ : തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ നെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഗൂ ഢാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമി ന്‍, അമല്‍മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അ റസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലാ യ ലിജേഷ്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരില്‍ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. എന്നാല്‍ കൃത്യ ത്തില്‍ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറ സ്റ്റ് ചെയ്തിട്ടില്ല.

വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലറാണ് അറസ്റ്റിലായ ലിജേഷ്. ഗൂഢാലോചന കുറ്റം ചുമ ത്തിയാണ് അറസ്റ്റ്. അന്ന് ഉണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സം ഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ മാഹി പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. കൊ ലപാതകത്തിലെ പ്രധാന പ്രതികളിലേക്കെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചെന്നും അറസ്റ്റ് ഇന്നുണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്.

കൗണ്‍സിലര്‍ ലിജേഷ്

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇ ന്നലെ കസ്റ്റഡിയിലായ വരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊ ലീസിന്റെ അന്വേഷണം.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പുന്നോല്‍താഴെവയല്‍ കൊരമ്പില്‍ താ ഴെക്കുനിയില്‍ ശ്രീമുത്ത പ്പന്‍ വീട്ടില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലി ല്‍ പോയി മടങ്ങിയെത്തിയ ഹരിദാസനെ വീട്ടുകാരുടെ മുന്നില്‍ വെ ച്ചാ ണ് വകവരുത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.