അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുടുംബശ്രീ ആരംഭിക്കുന്ന കണക്ട് ടു വര്‍ക്ക് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.റ്റി.ഐ, പോളി ഡിപ്ലോമ, ബിരുദം, മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 35 നും മധ്യേ. കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ബി.പി.എല്‍ കുടുംബാംഗമോ ആയിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ അവരവരുടെ സി.ഡി.എസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.എസുമായി ബന്ധപ്പെടണം.
സ്‌പോട്ട് അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ.ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റെര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം സൗജന്യമാണ്. പരിശീലന കാലയളവില്‍ പഠനയാത്ര, സ്റ്റൈപന്റെ്, ലംപ്‌സം ഗ്രാന്‍ഡ്,ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712234230,9605235311.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.