തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടു രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗത്തില്‍ ലഭിച്ചത് അഞ്ചു പരാതികള്‍. ചുവരെഴുത്തു സംബന്ധിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വസ്തുവകകളിലും പ്രചാരണോപാധികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുമാണു പരാതികള്‍ ലഭിച്ചത്. ഇതില്‍ നാലെണ്ണം പരിശോധിക്കാന്‍ എംസിസി സ്‌ക്വാഡിനും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനും നിര്‍ദേശം നല്‍കി. ഒരെണ്ണം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിശോധനയ്ക്കു വിട്ടു.
ജില്ലയില്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. രണ്ടു ദിവസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം ചേരും. അടിയന്തര ഘട്ടങ്ങളില്‍ ഉടന്‍ യോഗം ചേര്‍ന്നു പരാതികളില്‍ തീര്‍പ്പുണ്ടാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് സെല്‍ കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.