Kerala

ശസ്ത്രക്രിയ നടത്താന്‍ പെന്‍ഷന്‍ കുടിശിക; നാല് ഗഡുക്കളായി നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

 

തിരുവനന്തപുരം: കരകൗശല വികസന കോര്‍പ്പറേഷനില്‍ നിന്നും 8 വര്‍ഷം മുമ്പ് വിരമിച്ച രോഗബാധിതയായ മുന്‍ ജീവനക്കാരിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു തുല്യ ഗഡുക്കളായി കൊടുത്തുതീര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ആനുകൂല്യങ്ങള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കൊടുത്തു തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ബന്ധപ്പെട്ട അധികാരികള്‍ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. കോര്‍പ്പറേഷന്‍ എം ഡിക്കാണ് ഉത്തരവ് നല്‍കിയത്.

ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സംബന്ധിക്കുന്ന ഒരു റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയും ഡിസംബര്‍ 31 നകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ 2019 മാര്‍ച്ച് 7 ന് ഒരു ഉത്തരവ് കമ്മീഷന്‍ പാസാക്കിയിരുന്നു. എന്നാല്‍ കോവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡിന് മുമ്പാണ് ഉത്തരവ് പാസാക്കിയതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി 2 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. മൂന്നാമത്തെ ശസ്ത്രക്രിയ സാമ്പത്തിക പ്രതിസന്ധി കാരണം നടത്തിയിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.