തിരുവനന്തപുരം: അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടെന്ന് കാട്ടി മന്ത്രി കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം. നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷക്കായി വീണ്ടും ഇടപെട്ടതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ലാറ്റിന്‍ പഠന വിഭാഗത്തില്‍ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. ഒരു പഠന വിഭാഗത്തില്‍ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ, ഇത് മറികടക്കാന്‍ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് പരാതിയിലെ ആരോപണം.
അപേക്ഷകനായ അധ്യാപകന്‍ ഫാ.വി.വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സര്‍വകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7ന് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയത്. നേരത്തെ ഈ അപേക്ഷ സര്‍വവകലാശാല നിരസിച്ചിരുന്നു. സര്‍വ്വകലാശാല ചട്ടവും ഇത്തരത്തില്‍ പഠനവിഭാഗം മാറ്റുന്നതിന് എതിരാണ്.
ലാറ്റിന്‍ വിഭാഗത്തില്‍ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിന്‍സിപ്പലായതോടെ ലാറ്റിന്‍ ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠന വകുപ്പ് മാറ്റാന്‍ ശ്രമിക്കുന്നത്. ലാറ്റിന്‍ വിഭാഗത്തില്‍ സ്ഥിര അധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയുള്ള പരിഹാരം.
മാനേജ്‌മെന്റുകള്‍ക്ക് യഥേഷ്ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ ഇത് കീഴ്‌വഴക്കമായി മാറുമെന്നും സെലക്ഷന്‍ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പരാതിയില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.