Kerala

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ദേവന്‍; ‘ഓന്ത് മാറുമോ ഇതുപോലെ’ എന്ന് സോഷ്യല്‍മീഡിയ

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിച്ച് നടന്‍ ദേവന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നു പോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യമെന്നും ദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍, ദേവനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് കുത്തിപ്പൊക്കിയാണ് സൈബര്‍ സഖാക്കള്‍ ദേവന് നേരെ കളിയാക്കലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നല്ലവനാണോ കെട്ടവനാണോ? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിതെന്ന് ദേവന്‍ ഒക്ടോബറില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വരാന്‍പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഉള്ള നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്നായിരുന്നു ദേവന്‍ സഖാക്കളോട് പറഞ്ഞത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ പൊളിക്കാന്‍ കഴിയില്ല എന്ന് തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലം ആണിത് എന്നാണ് ദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് ആയിരുന്നു ദേവന്‍ കുറിച്ചത്. ഇതോടെ, ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ നിറയെ കളിയാക്കളും പരിഹാസവുമായി കുട്ടിസഖാക്കളുണ്ട്.

‘ഓന്ത് മാറുമോ ഇതുപോലെ, പിണറായി വിജയന്‍ ഒരു പൂര്‍ണ്ണ പരാജയം ആണെന്ന് മുതലാളി അന്ന് പറഞ്ഞിരുന്നു… മുതലാളി മറന്നു പോയതാണ്.’ രണ്ടു വള്ളത്തില്‍ കാലു വയ്ക്കുന്ന സിനിമാക്കാരില്‍ രണ്ടാമന്‍.’ എന്നൊക്കെയാണ് താരത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.

ദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…

ആദ്യം തന്നെ തദ്ദേശ്ശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് വീണ്ടും തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലം ആണിത്.

പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്…

അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാതിരിക്കാന്‍ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും…

സ്‌നേഹാദരങ്ങളോടെ
ദേവന്‍ ശ്രീനിവാസന്‍

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.