ന്യൂഡല്‍ഹി: വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ ധനകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി വാണിജ്യ മന്ത്രാലയം. മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വിആര്‍എസ് എടുത്തവര്‍ക്കാണ് പണം നല്‍കാനുള്ളത്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഉള്ളത്. അതിനാല്‍ തന്നെ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക ശേഷി പോലും കമ്പനിക്കില്ലെന്നാണ് വിവരം. ധനകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. 2020 ജൂലൈയിലായിരുന്നു ജീവനക്കാര്‍ക്ക് വിആര്‍എസ് നടപ്പിലാക്കാന്‍ എംഎംടിസിയുടെ മേധാവികള്‍ തീരുമാനിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.