നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.
പദ്ധതിയിൽ 22 സ്കൂളുകൾ നേരത്തെ പൂർത്തികരിച്ച് നാടിന് സമർപ്പിച്ചിരുന്നു. 14 എണ്ണം കൂടി ഉടൻ നിർമാണം പൂർത്തീകരിക്കും. 250 എണ്ണം കൂടി നിർമിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയ പധതികളാണ് LDF സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും മറ്റും ആക്ഷേപിച്ചവർക്ക് ഇപ്പോൾ എന്ത് പറയാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. നാടിന്റെ മുഖഛായ മാറ്റിയ കോടികളുടെ വികസ്ന പധതികളുടെ ഗുണഫലം നാടും ജനവും തൊട്ടറിയുകയാണ്.
നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമം നടത്തുകയാണ്. അപവാദ വ്യവസായമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾ ലൈഫ് പധതിയിൽ സ്വന്തമായ വീട്ടിൽ അന്തിയുറങ്ങുമ്പോൾ അവരെ പോലും അപമാനിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പധതി പ്രഖ്യാപിച്ചാൽ നടപ്പാക്കുന്ന സർക്കാരാണിത്. അത് തടസപ്പെടുത്താനും നുണകൾ പ്രചരിപ്പിച്ച് തെറ്റിധരിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിലപ്പോവില്ല. – മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പ്രെഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.