മസ്കത്ത്: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ പത്ത് മാസത്തോളം അടച്ചിട്ടിരുന്ന ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറന്നു. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്. ശനിയാഴ്ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്തുക. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള എല്ലാ നിബന്ധനകളും പാലിച്ചിരിക്കുകയും വേണം.
ദര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‌കത്തിലെ ശ്രീ ശിവ ക്ഷേത്രവും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തുറക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ക്രിസ്മസ് ദിനത്തിലെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ രാജ്യത്തെ ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കയിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് വിശ്വാസികളെ റുവിയിലെ ചര്‍ച്ചില്‍ പ്രവേശിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.