Breaking News

തോമസ് ഐസക് കേരളത്തെ കടത്തിലാക്കിയ ‘മുടിയനായ പുത്രന്‍’: ചെന്നിത്തല

 

തിരുവനന്തപുരം: തോമസ് ഐസക് ഇല്ലാത്ത വാദം കുത്തിപ്പൊക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, ബിനീഷ് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നു. സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് വിവാദമാക്കിയതില്‍ രാഷ്ട്രീയദുഷ്ടലാക്ക് ആണ്. സ്വപ്‌നയേയും ശിവശിങ്കറേയും ബിനീഷിന്റെയും സഹായിക്കാന്‍ ഐസക് പാവയാകുന്നു. ഐസക് ഇത്രയും വിലകുറഞ്ഞ വ്യക്തിയായിപ്പോയതില്‍ സഹതപിക്കുന്നു. സി.എ.ജി കരടിനെക്കുറിച്ചുള്ള ഐസകിന്റെ വാദങ്ങള്‍ ഉണ്ടയില്ലാവെടിയെന്നും ചെന്നിത്തല ആരോപിച്ചു.

തോമസ് ഐസക് ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്. തോമസ് ഐസക് കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രന്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.