തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത് ഭയന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്നു പറഞ്ഞ ചെന്നിത്തല നിയമസഭ എന്ന് ചേര്‍ന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നും വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററില്‍ നടത്തിയതിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ജിവനക്കാരുടെ യോഗം എകെജി സെന്ററില്‍ വിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അത് ചട്ടലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.