പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന ആനുകൂല്യം മുഴുവന്‍ ഇപിഎഫ് അംഗങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തയച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിന് താങ്ങാവുന്നതിന് പ്രഖ്യാപിച്ച പദ്ധതി കൂടുതല്‍പേര്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. 2020 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പരമാവധി 100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിമാസ വേതനത്തില്‍ നിന്നുള്ള 12 ശതമാനം അംശദായവും തൊഴിലുടമകള്‍ അടയ്ക്കുന്ന ഇപിഎഫ്, ഇപിഎസ് പ്രതിമാസ അംശദായമായ 12 ശതമാനവും ചേര്‍ത്ത് 24 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അടയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ചില നിബന്ധനകള്‍ മൂലം ഇത് കേരളത്തില്‍ തൊഴിലെടുക്കുന്ന ഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ വേതന പരിധി, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ ഇപിഎഫ് അംഗങ്ങള്‍ക്കും പദ്ധതി ആനുകൂല്യം ലോക്ക് ഡൗണ്‍ കാലയളവ് മുഴുവനും ലഭ്യമാക്കണമെന്ന് കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.