News

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍- മട്ടന്‍ ചെറിയ ഉള്ളി റോസ്റ്റ്

Web Desk

പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍

മട്ടന്‍ ചെറിയ ഉള്ളി റോസ്റ്റ്
—————————————–

1) എല്ല് അധികം ഇല്ലാത്ത ഇളയ മട്ടന്‍- 500 ഗ്രാം
2) ചെറിയ ഉള്ളി- 300 ഗ്രാം
3) കുരുമുളക്- 3 ടേബിള്‍ സ്പൂണ്‍
4) വെളുത്തുള്ളി അല്ലിയാക്കിയത്- 50 ഗ്രാം
5) തേങ്ങാപ്പാല്‍ (വെള്ളം ചേര്‍ക്കാത്തത്)- 150 മില്ലി ലിറ്റര്‍
6) പച്ചമല്ലി പൊടിച്ചത്- 50 ഗ്രാം
7) വെളിച്ചെണ്ണ- 50 മില്ലി ലിറ്റര്‍
8) കറിവേപ്പില- 3 തണ്ട്
9) ഉണക്ക തേങ്ങ ( ചെറിയ കഷ്ണം)
10) ഇഞ്ചി-ചെറിയ കഷണം
11) മഞ്ഞള്‍പ്പൊടി 
12) പെരുംജീരക പൊടി

തയ്യാറാക്കുന്ന വിധം

മട്ടന്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍ നന്നായി ചൂടാക്കി വറ്റിച്ച് എണ്ണ തെളിയുമ്പോള്‍ ഇതിലേക്ക് മല്ലിപ്പൊടി, വെളുത്തുള്ളി അല്ലി, ഇഞ്ചി എന്നിവ ചേര്‍ത്തതിനു ശേഷം ഇതിലേക്ക് വേവിച്ച മട്ടന്‍ നന്നായി വഴറ്റി അരപ്പ് കുറുകുമ്പോള്‍ ചെറിയ ഉള്ളി ഉണക്ക തേങ്ങ ഇവ നന്നായി വറുത്ത് മട്ടനില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. കുരുമുളക് പൊടിയും പെരുംജീരക പൊടിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കിവെച്ച്  ചൂടോടെ വിളമ്പാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.