ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയ ചിത്രം ചാര്‍ലിയുടെ റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ‘മാര’യില്‍ ശ്രദ്ധ ശ്രീനാഥ്, അലക്‌സാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഉണ്ണി ആറിന്റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാര്‍ലി. ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മാര നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്.
മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചാര്‍ലിയുടെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.