വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍.
വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് ലഭിക്കും.
പാചക വാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.
പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാൽ കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമായിരിക്കില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.