Kerala

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് “

 

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് ” ചിത്രീകരണത്തിനൊരുങ്ങുന്നു. ബെസ്റ്റ്അക്ടർ, എ ബി സി ഡി, ചാർളി എന്നീ മൂന്ന് വൻ വിജയങ്ങൾക്ക് ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് വീണ്ടും സംവിധായക കുപ്പായം അണിയുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഓരോ സിനിമ കഴിയുമ്പോളും തന്റെ ലെവൽ കൂട്ടുന്ന സംവിധായകൻ ഇവിടെയും അത് തുടരും എന്നാണ് പ്രതീക്ഷ.

ജോസഫ് എന്ന സിനിമയുടെ നട്ടെല്ല് അതിന്റെ തിരക്കഥ തന്നെ ആയിരുന്നു എന്നതിൽ സംശയം ഇല്ല, അത് രചിച്ച ഷാഹി കബീർ വീണ്ടും എത്തുന്നു എന്നതും നായാട്ടിന്റെ മറ്റൊരു പ്രത്യേകത ആണ്. തിരക്കഥാകൃത്തും പോലീസ് കാരൻ ആയതുകൊണ്ട് തന്നെ പുള്ളിയുടെ നിരീക്ഷണങ്ങൾ കൂടി ജോസഫ് എന്ന സിനിമയെ മികച്ചതാക്കിയിട്ടുണ്ട് .നായാട്ട് എന്ന ചിത്രത്തിലും ചാക്കോച്ചൻ അവതരിപ്പിക്കുന്ന  പ്രവീൺ മൈക്കിള്‍ എന്ന നായക കഥാപാത്രവും ഒരു സിവിൽ പോലീസ് ഓഫീസർ തന്നെ ആണ്. തിരക്കഥയും സംവിധാനവും മിനിമം ഗ്യാരന്റീ ഉറപ്പ് പറയുമ്പോൾ ഛായാഗ്രഹണം ഷൈജു ഖാലിദ് കൂടി ആകുമ്പോൾ വിഷ്വൽ ട്രീറ്റ് ഉറപ്പ് ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

ചാക്കോച്ചൻ സമീപകാലത്ത് ചെയ്ത ത്രില്ലറുകൾ എല്ലാം തന്നെ നിരാശപ്പെടുത്തിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട വസ്തുത ആണ്. ( വേട്ട, ടേക്ക് ഓഫ്‌, അഞ്ചാം പാതിരാ എന്നിവ ). ഇനി അഭിനേതാക്കളെ നോക്കിയാൽ ചാക്കോച്ചനോടൊപ്പം ജോജു ജോർജ്, നിമിഷാ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു ,ഒപ്പം ഏതാനും പുതുമുഖങ്ങളും. കാടും രാത്രിയും ഒക്കെ ആണ് പശ്ചാത്തലം, പേര് നായാട്ട്, നായകൻ പോലീസ്.

എന്തായാലും ചാക്കോച്ചന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറാൻ സാധ്യത ഉള്ള സിനിമ തന്നെ ആവും നായാട്ട്. ചാക്കോച്ചനിലെ അഭിനയപ്രതിഭയെ കൂടി ചൂഷണം ചെയ്യാൻ ഇടയുള്ള സിനിമയാവും ഇതെന്ന് ഈ അടുത്ത് ചാക്കോച്ചനും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.