ഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷാ തീയതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്. സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി വിശദാശങ്ങള്‍ അറിയാന്‍ സാധിക്കും.
45 വര്‍ഷം മുന്‍പ് സി.ബി.എസ്.ഇ. പരീക്ഷ എഴുതിയവര്‍ക്കും ഇപ്പോല്‍ ഡിജിറ്റല്‍ രൂപത്തില്‍ റെക്കോഡുകള്‍ ലഭ്യമാക്കുമെന്നതാണ് മന്ത്രിയുടെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതിലൂടെ 1975 മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനു സഹായകരമാകും. സി.ബി.എസ്.ഇ. പരീക്ഷകള്‍ മെയ് നാലിന് ആരംഭിക്കുമെന്ന് ഡിസംബര്‍ 31ന് തന്നെ പൊഖ്റിയാല്‍ അറിയിച്ചിരുന്നു. ജൂണ്‍ 10വരെയാണ് പരീക്ഷാകാലം. ജൂലൈ 15ന് ഫലപ്രഖ്യാപനമുണ്ടാകും.
എങ്ങനെ പരീക്ഷാ ടൈം ടേബിള്‍ അറിയാം
* cbse.nic.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
* ഹോം പേജില്‍ കാണുന്ന സി.ബി.എസ്.ഇ ബോര്‍ഡ് എക്സാം 2021 ഡേറ്റ് ഷീറ്റില്‍ ക്ലിക്ക് ചെയ്യുക
* പുതിയ പേജ് നിങ്ങള്‍ക്കായി തുറന്നുവരും
* പത്ത്, പ്ലസ് ടൂ ക്ലാസുകള്‍ക്കായി പ്രത്യേകം ഡേറ്റ് ഷീറ്റ് നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.
* ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്ത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.