India

ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ ധീരനായിരുന്നുവെന്ന് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്

 

കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ദീപക്കിന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല. അവസാനമായി ഒരാഴ്ച മുമ്പ് ഫോണില്‍ സംസാരിച്ചതാണ് അന്ന് അദ്ദേഹം വന്ദേ ഭാരത് മിഷനെക്കുറിച്ച്‌ പ്രത്യാശയോടെയാണ് സംസാരിച്ചത്- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയും വിളുക്കുമ്പോഴെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. ‘വന്ദേ ഭാരത്’ മിഷനെക്കുറിച്ച്‌ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ദീപക് സാഠേ പറഞ്ഞത്.

 

സംഭാഷണത്തിനിടെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘ദീപക്, ആ രാജ്യങ്ങളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോകുമ്ബോള്‍ വിമാനം ശ്യൂനമായിരിക്കില്ലേ ? ‘ഓ, ഇല്ല. ഞങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല’ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അവനുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ദീപക് വ്യോമസേനയില്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ വിമാന അപകടത്തില്‍പ്പെട്ടു. തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആറ് മാസം ആശുപത്രിയില്‍ കിടന്നു. അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ദീപക്കിന്‍റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും അവനെ വീണ്ടും പൈലറ്റ് കുപ്പായമണിയിച്ചു. അതൊരു അത്ഭുതമായിരുന്നു- നിലേഷ് ഓര്‍ത്തെടുക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.