UAE

ദുബായില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം വ്യാപാര കേന്ദ്രങ്ങള്‍ക്ക് തടയാം

 

യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം. ഇവ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഓര്‍മിപ്പിച്ചു. അതേസമയം, വ്യാപാര കേന്ദ്രങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സാമ്പത്തിക വിഭാഗത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.

സാമൂഹിക അകലം പാലിക്കുക, ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കുക എന്നിവ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്തുവരുന്നുണ്ട്. ഇന്നലെ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിലെ രണ്ട് റിട്ടെയില്‍ ഔട് ലെറ്റുകള്‍, റിഗ്ഗയിലെ ഫാര്‍മസി, മുറഖബാദിലെ എക്‌സ്‌ചേഞ്ച് ഹൗസ് എന്നിവയ്ക്ക് നിയമലംഘനത്തിന് പിഴ ചുമത്തി.

ഇവിടങ്ങളില്‍ ജീവനക്കാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാത്തതിനും ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ആകെ 539 കടകളും വ്യാപാര സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. നിയമലംഘനം കണ്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് (Dubai Consumer app) വഴിയോ 600545555 എന്ന നമ്പരില്‍ വിളിച്ചോ, Consumerrights.ae എന്ന വെബ്‌സൈറ്റിലൂടെയോ അധികൃതരെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.