തിരുവനന്തപുരം: തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോൺഗ്രസും അഴിഞ്ഞാടുകയാണ്. എന്തിനാണ് ഈ സമരാഭാസമെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ഇത് ആസൂത്രിതമായ കലാപ നീക്കമാണെന്ന് സംശയിക്കണം.
സെക്രട്ടറിയറ്റിൽ തീ പിടുത്തമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ബിജെപി നേതാക്കൾ സെക്രട്ടറിയറ്റിന് ഉള്ളിലെത്തിയത് ഇതിന് തെളിവാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനുള്ള സമയം പോലും നൽകാതെ തുടർന്ന് നടന്ന അക്രമങ്ങൾ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ് സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ അഴിഞ്ഞാട്ടം രോഗവ്യാപനം കൂടി ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കണം. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി കൊവിഡ് വ്യാപനത്തിന് കളമൊരുക്കുന്ന രീതിയിലാണ് ഈ സമരങ്ങൾ. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ ശത്രുക്കളാണ്. ഇല്ലാത്ത സംഭവങ്ങൾ ഊതി വീർപ്പിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന വർക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ആർ.സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.