തിരുവനന്തപുരം: ബെവ്കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മേയ് 28 മുതല്‍ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്. ഉപഭോക്താക്കള്‍ക്ക് കെ.എസ്.ബി.സി ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍ എന്നിവയില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.
ബെവ്ക്യൂ ആപ്പ് തകരാറിലായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഔട്ടലെറ്റുകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പലയിടത്തും ടോക്കണുമായെത്തിയവരും നേരിട്ട് വാങ്ങാനെത്തിയവരും തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.