Breaking News

ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Web Desk

ഡല്‍ഹി: 2020 ലെ ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ് അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനൻസില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. രാഷ്ട്രപതി ഓര്‍ഡിനൻസ് അംഗീകരിച്ചതോടെ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ് പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ രാജ്യത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണാധികാരം പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിനായിരിക്കും. സഹകരണ ബാങ്കുകള്‍ക്ക് ബാധകമാകുന്ന 1949ലെ ബാങ്കിങ്ങ് റെഗുലേഷൻ ആക്ടാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ബാങ്കുകളിലുടനീളം നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നിയമം ഭേദഗതി ചെയ്തത്.

രാജ്യത്തെ 1540 സഹകരണ ബാങ്കുകളാണ് റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാകുക. കഴിഞ്ഞ ബുധനാഴ്ചയാണ് സഹകരണബാങ്കുകളുടെ നിയന്ത്രണം ആര്‍ബിഐയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനുളള ഓര്‍ഡിൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.