Web Desk
തൃശൂര്‍: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു.
മയക്കുമരുന്നിന് എതിരെയുളള നിയമം, എക്‌സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിന്‍ മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പാസ്‌പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയും അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡങ്ങളായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.