News

‘ഇതെന്റെ അവസാന മുന്നറിയിപ്പ്, ഇനി ആവര്‍ത്തിക്കരുത്’; വ്യാജ വാര്‍ത്തയ്‌ക്കെതിരെ ബാല

Web Desk

വ്യാജ വിവാഹ വാര്‍ത്തയ്‌ക്കെതിരെ കടുത്ത മറുപടിയുമായി നടന്‍ ബാല. ഇനി വയ്യ, ഇത് അവസാനത്തെ താക്കീത് ആണ്, ഇവിടം കൊണ്ട് നിര്‍ത്തിക്കോ എന്നാണ് വ്യാജവാര്‍ത്ത പ്രചരിച്ചവരോട് പറഞ്ഞത്. ആറ് വര്‍ഷമായി ഞാന്‍ വേദനിക്കുകയാണ്. എന്റെ മകളെ ഞാന്‍ സ്‌നേഹിക്കുന്നത് പോലെ ആരാണ് സ്‌നേഹിക്കുന്നത്?. ‘ഇനി എന്നെ പൊട്ടനാക്കി ബിസിനസ് നടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഒരുപാട് വേദനയുണ്ട്’- ബാല പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

എന്റെ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് കാരണം ചെന്നൈയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഓരോ നിമിഷവും അച്ഛന്റെ വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുകയാണ്. അതിനിടയ്ക്കാണ് ഇത്തരമൊരു വ്യാജവാര്‍ത്ത. ബാല വിവാഹ ജീവിതത്തിലേക്ക് പോകുന്നു എന്ന്…ഇതുകണ്ട് വിളിക്കാത്തവര്‍ ആരുമില്ല. രാത്രി മുഴുവനും കോളുകളാണ്. ഞാന്‍ ആര്‍ക്കും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല. ആരും എന്നെ വിളിച്ചിട്ടില്ല.

ഇങ്ങനെ ചുമ്മാ എഴുതി വിടുന്നവര്‍ക്ക് കാശാണ് വേണമെങ്കില്‍ ഞാന്‍ തരാം. പബ്ലിസിറ്റിക്ക് വേണ്ടി ഇങ്ങനെ ചെയ്യരുത്. ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. ഏത് ഓണ്‍ലൈന്‍ ചാനല്‍ ആയാലും ഇനി ഞാന്‍ നോക്കില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.